Archive for 'malayalam Jokes' Category
ഒരു ഏറനാടൻ പ്രേമലേഖനം
13 August 2008ന്റെ ഖൽബിന്റെ മുത്തേ…
ല്ലാരും പറേണ് ഞമ്മള് രണ്ടാളും കൂടിയാ പത്തിരീം കോയിക്കറീം പോലാണ്ന്ന്, ഞമ്മക്കും ങ്ങനെ തോന്നീക്ക്ണ്, അതോണ്ട് സുയിപ്പിക്കണോരു ബർത്താനം പർയാൻ മാണ്ട്യാണ് ഞമ്മളിതെയ്തീക്കണത്.
ഞമ്മള് പർഞ്ഞത് കേട്ട് ജ്ജ് ബേജാറാഗരുത്…
ഞമ്മക്കന്നെ പെരുത്തിഷ്ടാണ്.. ഇത് ഞമ്മളെ നെഞ്ചിങ്കൂടിന്റുള്ളില് കെടന്ന് നീറാൻ തൊടങ്ങീട്ട് മ്മിണി നാളായ്ക്ക്ണ്…
അന്റെ ആ പെടക്കണ മീമ്പോലത്തെ കണ്ണും.. പൊരിച്ച് ഉന്നക്കായ പോൽക്കത്തെ മൂക്കും.. ബെള്ളൊൽച്ച ജിലേബിക്കണ്ടം പോൽക്കത്തെ ചുണ്ടും… മൊത്തത്തിലൊരു നെയ്യപ്പം പോൽക്കത്തെ മോറും.. ആകെമ്പാടെ ജ്ജൊരു […]
മലപ്പുറം മലയാളം ………..!
13 August 2008ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, അടക്ക വിറ്റിട്ട് മാങ്ങാ.
ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, മാങ്ങ വിറ്റിട്ട് അടയ്ക്ക…..
‘മല്ലു’ എന്നാല്‍ ഇതൊക്കെയാ …!
13 August 2008മലയാളിയുടെ വിളിപ്പേരാണു ‘മല്ലു. എന്നാല്‍ മല്ലു ഇന്ന് പ്രത്യേക വര്‍ഗമായി മാറിക്കഴിഞ്ഞു.എല്ലാ മല്ലുവും മലയാളിയാണ്. എന്നാല്‍,എല്ലാ മലയാളിയും മല്ലുവല്ല.ഒരു മല്ലു ചൊല്ല്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള വിദേശവിമാനം. നേരം പാതിരാ. വിമാനം മുഴുവന്‍ മലയാളീസ്… വീട്ടില്‍ പെണ്ണുമ്പിള്ളയെ ‘ഇവിടെ വാടീ… എന്നു വിളിക്കുന്ന മട്ടില്‍ പലരും എയര്‍ഹോസ്റ്റസുമാരെ വിളിക്കുന്നു. ഒരു അവകാശം പോലെ മദ്യം വാങ്ങി മടമടാ കുടിക്കുന്നു. മലയാളത്തില്‍ വശപ്പിശകു കമന്റുകള്‍ പറഞ്ഞുചിരിക്കുന്നു…..
കൊടുംവെയിലില്‍ പണിയെടുത്തു കരുവാളിച്ച മുഖമുള്ളൊരു മലയാളി, അമേരിക്ക യില്‍ നിന്നു ഗള്‍ഫ് […]
നാളെ ഹർത്താൽ
13 August 2008ഒളിമ്പിക്സിലെ ഷൂട്ടിങ്ങിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി നാളെ ബംഗാളിലും കേരളത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. പാർട്ടിയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ്സും ബി.ജെ.പി യും ചേർന്ന് നടന്ന ഒത്തുകളിയുടെ ഭാഗമാണിതെന്ന് പാർട്ടി സെക്രട്ടറി ആരോപിച്ചു
എയറൈഫിളിൽ അഭിനവ് ബിന്ദ്രയാണ് സ്വർണ്ണം നേടിയത് വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഒളിമ്പിക്സിൽ നേടുന്ന ആദ്യ സ്വർണ്ണമാണിത്. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്നത്, അഭിനവിനെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും, രാഷ്ട്രപതി […]
Manushyathwam
9 October 2007എന്നോടൊരാള്‍ ചോദിച്ചു… എന്താണ് മനുഷ്യത്വം….???
ഞാന്‍ നിന്നോട് ചേര്‍ന്നിരുന്നു.. എന്റെ കൈകള്‍ നിന്റെ തോളിലിട്ട് എന്നോട് ചേര്‍ത്തുപിടിച്ചു…
എന്നിട്ടഭിമാനത്തൊടെ പറഞ്ഞു
“ഇതാണ് മനുഷ്യത്വം.. മൃഗങ്ങളേ സ്നേഹിക്കുക”….
Type And ShortHand Malayalam Joke
9 October 2007ചെറുക്കന്റെ അച്ഛന്‍ ബ്രോക്കറോട്.. താനെന്നെ പറ്റിക്കുകയായിരുന്നു അല്ലേ പെണ്ണിന്റെ ഒരു കൈയ്ക്ക് നീളം കുറവാണല്ലോ…
ഇതുകേട്ട് ബ്രോക്കര്‍.. ഞാന്‍ അന്നേ പറഞ്ഞില്ലേ പെണ്ണിന്റെ ക്വാളിഫിക്കേഷന്‍ ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും ആണെന്ന്…
Malayalam forthcoming releases
9 October 2007മുകുന്ദേട്ടാ മൊബൈല്‍ അഡിക്കുന്നു
വീണ്ടും വിസ
അഞ്ചരക്കമ്പനിയും അഞ്ച് പ്രോഗ്രാമര്‍മാരും
ഒരു ഓണ്‍ലൈന്‍ വീരഗാഥ
ഈ സ്റ്റാര്‍ട്ടപ്പ് ഇവിടെ കുറേ പ്രോട്ടോക്കോളുകള്‍
എന്റെ ഡോസ്, നമ്മളുടെ വിന്‍ഡോസ്, അവരുടെ യുണിക്സ്
അച്ചുവേട്ടന്റെ സിസ്റ്റം
ടി. പീ. രാധാമണി MCA
മേലേപറമ്പില്‍ കണ്‍സള്‍ട്ടന്‍സി
നമുക്കു പാര്‍ക്കാന്‍ ചാറ്റ്റൂമുകള്‍
ബഗ്ഗ് നിസ്സാരം ഫിക്സ് ഗുരുതരം
കോഡ്നോക്കിയന്ത്രം
Some SMS Jokes in Malayalam
9 October 2007ലഞ്ച്ബാഗില്‍ ലഞ്ച് കൊണ്ടുപോകാന്‍ പറ്റും
പക്ഷേ സ്കൂള്‍ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ??
ബസ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ബസ് വരും…
ഫുള്‍സ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ‘ഫുള്‍’ വരുമോ.. ഒരു പയിന്റെങ്കിലും??
ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാം….
സ്ക്രൂഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ??
ഇഡ്ഡലിപ്പൊടി തൊട്ട് ഇഡ്ഡലി കഴിക്കാം…
മുളകുപൊടി തൊട്ട് മുളകു കഴിക്കാന്‍ പറ്റുമോ??
തെങ്ങേന്ന് തേങ്ങ വീഴും… മാവേന്ന് മാങ്ങ വീഴും…
പ്ലാവേന്ന് എന്താ പ്ലാങ്ങ വീഴാത്തെ??
തവളയുടെ മോഹം
9 October 2007ഒരു തവള കൈനോട്ടക്കാരന്റെ അടുത്തുവന്ന് ചോദിച്ചു “എന്റെ ജീവിതത്തിലേക്ക് അടുത്തെങ്ങാനും ഒരു പെണ്‍കുട്ടി വരുമോ”
കൈനോട്ടക്കാരന്‍ തവളയുടെ കൈനോക്കി പറഞ്ഞു “തീര്‍ച്ചയായും, നിന്നെപ്പറ്റി കൂടുതല്‍ അറിയുവാനും നിന്റെ ഹൃദയം കാണുവാനും ഒരു യുവസുന്ദരി ഉടനെ നിന്റെ ജീവിതത്തില്‍ വരും.”
തവള: “ഓ ഇതു സത്യമോ, ഞാന്‍ എവിടെ വെച്ച് എങ്ങനെയാണ് അവളെ കണ്‍ടെത്തുക?”
കൈനോട്ടക്കാരന്‍ ഒരു കള്ളച്ചിരിയോടെ: “അടുത്ത വര്‍ഷം ബയോളജി ക്ലാസ്സില്‍ വെച്ച്”