Archive for 'തമാശ' Category
എസ് എസ് എൽ സി
22 August 2008ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു.
ഹലോ, പൊലീസ് സ്റ്റേഷനല്ലേ? എനിക്ക് പൊലീസ് സംരക്ഷണം വേണം സര്‍! എന്‍റെ മകള്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തോറ്റുപോയി.
എസ്.ഐ: അതിന് ഞങ്ങളെന്തു വേണം?
എന്‍റെ വീട് ട്യൂട്ടോറിയലുകാര്‍ വളഞ്ഞിരിക്കുകയാണ് സര്‍.
ഒരു അവസരം കൂടി
22 August 2008ഭര്‍ത്താവ്: നമ്മുടെ ഡ്രൈവര്‍ക്ക് ഒരു ശ്രദ്ധയുമില്ല; ഇന്നലെ ഞാന്‍ ചത്തു പോകേണ്ടതായിരുന്നു.
ഭാര്യ: സാരമില്ലെന്നേയ്, അയാള്‍ക്ക് ഒരു അവസരം കൂടി കൊടുക്കാം.
ഒരു ഏറനാടൻ പ്രേമലേഖനം
13 August 2008ന്റെ ഖൽബിന്റെ മുത്തേ…
ല്ലാരും പറേണ് ഞമ്മള് രണ്ടാളും കൂടിയാ പത്തിരീം കോയിക്കറീം പോലാണ്ന്ന്, ഞമ്മക്കും ങ്ങനെ തോന്നീക്ക്ണ്, അതോണ്ട് സുയിപ്പിക്കണോരു ബർത്താനം പർയാൻ മാണ്ട്യാണ് ഞമ്മളിതെയ്തീക്കണത്.
ഞമ്മള് പർഞ്ഞത് കേട്ട് ജ്ജ് ബേജാറാഗരുത്…
ഞമ്മക്കന്നെ പെരുത്തിഷ്ടാണ്.. ഇത് ഞമ്മളെ നെഞ്ചിങ്കൂടിന്റുള്ളില് കെടന്ന് നീറാൻ തൊടങ്ങീട്ട് മ്മിണി നാളായ്ക്ക്ണ്…
അന്റെ ആ പെടക്കണ മീമ്പോലത്തെ കണ്ണും.. പൊരിച്ച് ഉന്നക്കായ പോൽക്കത്തെ മൂക്കും.. ബെള്ളൊൽച്ച ജിലേബിക്കണ്ടം പോൽക്കത്തെ ചുണ്ടും… മൊത്തത്തിലൊരു നെയ്യപ്പം പോൽക്കത്തെ മോറും.. ആകെമ്പാടെ ജ്ജൊരു […]
മലപ്പുറം മലയാളം ………..!
13 August 2008ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, അടക്ക വിറ്റിട്ട് മാങ്ങാ.
ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, മാങ്ങ വിറ്റിട്ട് അടയ്ക്ക…..
‘മല്ലു’ എന്നാല്‍ ഇതൊക്കെയാ …!
13 August 2008മലയാളിയുടെ വിളിപ്പേരാണു ‘മല്ലു. എന്നാല്‍ മല്ലു ഇന്ന് പ്രത്യേക വര്‍ഗമായി മാറിക്കഴിഞ്ഞു.എല്ലാ മല്ലുവും മലയാളിയാണ്. എന്നാല്‍,എല്ലാ മലയാളിയും മല്ലുവല്ല.ഒരു മല്ലു ചൊല്ല്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള വിദേശവിമാനം. നേരം പാതിരാ. വിമാനം മുഴുവന്‍ മലയാളീസ്… വീട്ടില്‍ പെണ്ണുമ്പിള്ളയെ ‘ഇവിടെ വാടീ… എന്നു വിളിക്കുന്ന മട്ടില്‍ പലരും എയര്‍ഹോസ്റ്റസുമാരെ വിളിക്കുന്നു. ഒരു അവകാശം പോലെ മദ്യം വാങ്ങി മടമടാ കുടിക്കുന്നു. മലയാളത്തില്‍ വശപ്പിശകു കമന്റുകള്‍ പറഞ്ഞുചിരിക്കുന്നു…..
കൊടുംവെയിലില്‍ പണിയെടുത്തു കരുവാളിച്ച മുഖമുള്ളൊരു മലയാളി, അമേരിക്ക യില്‍ നിന്നു ഗള്‍ഫ് […]
നാളെ ഹർത്താൽ
13 August 2008ഒളിമ്പിക്സിലെ ഷൂട്ടിങ്ങിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി നാളെ ബംഗാളിലും കേരളത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. പാർട്ടിയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ്സും ബി.ജെ.പി യും ചേർന്ന് നടന്ന ഒത്തുകളിയുടെ ഭാഗമാണിതെന്ന് പാർട്ടി സെക്രട്ടറി ആരോപിച്ചു
എയറൈഫിളിൽ അഭിനവ് ബിന്ദ്രയാണ് സ്വർണ്ണം നേടിയത് വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഒളിമ്പിക്സിൽ നേടുന്ന ആദ്യ സ്വർണ്ണമാണിത്. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്നത്, അഭിനവിനെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും, രാഷ്ട്രപതി […]
ചോദ്യങ്ങള്‍:
15 October 20071. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ
2. ____ ഗിരി ഗിരി
a) വിജയഗിരി
b) വിനാഗിരി
c) സവാരി
3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ
4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്
5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട
6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ
7. യെവന്‍ ഒരു ____ ആണ്
a) നാറി
b) പുലി
c) കൂലി
8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R
9. ഹെന്റെ _____ […]
ഒരു പാചകകുറിപ്പ്
9 October 2007ആര്‍ക്കും വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഒരു പാചകകുറിപ്പ്
അഹങ്കാരം നുറുക്കിയത്- 2 കി.ഗ്രാം
പൊങ്ങച്ചം പുറന്തോട് മാറ്റിയത്- 500 ഗ്രാം
കുശുമ്പ് ചെറുതായി അരിഞ്ഞത്- 100 ഗ്രാം
ചമ്മല്‍ വറുത്തരച്ചത്- ആവശ്യത്തിന്
വിമ്മിഷ്ടം നന്നായി പൊടിച്ചത്- 50 ഗ്രാം
അസൂയ പൊരിച്ചെടുത്തത്- 1 കി.ഗ്രാം
ധാര്‍ഷ്ട്യം തൊണ്ടോടു കൂടിയത്- 10 എണ്ണം
നാണമില്ലായ്മ -10 ഗ്രാം, തലക്കനം, തലയോട് കൂടിയത്- 3 എണ്ണം
പിരിമുറുക്കം, മുറുക്കം കളയാതെ സംസ്ക്കരിച്ചത്- 100 ഗ്രാം
കൊലച്ചതി, വട്ടത്തില്‍ അരിഞ്ഞത്- 12 എണ്ണം
മുരള്‍ച്ച, ചവിട്ടിത്തേച്ചത്- 1 കി.ഗ്രാം, തെറിവിളി, ഉണക്കി വരട്ടിയത്- 1 […]
മഞ്ചേരി ചന്തയിലെ പൊതി
9 October 2007കേളുമൂപ്പന്‍ ഒരു കാളയെ വാങ്ങാന്‍ വേലക്കാരന്‍ രായിനുമൊത്തു മഞ്ചേരി ചന്തയിലെത്തി. കാളയെ വാങ്ങിയ ശേഷം രായിനോടു അതിനെ നാട്ടിലേക്കു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു കേളുമൂപ്പന്‍ ബസ്സില്‍ 6 കിലോമീറ്റര്‍ അകലെ കാരകുന്നിലേക്കു യാത്രയായി. രായിന്‍ കാളയെ തെളിച്ചു നടക്കാനും തുടങ്ങി. കുറച്ചു ദൂരം നടന്നപ്പോഴേക്കും ലക്ഷണമൊത്ത കാളയെന്നു കച്ചവടക്കാര്‍ വിശേഷിപ്പിച്ചിരുന്ന കാള നിലത്തു കിടന്നു. രായിന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാള നിലത്തു നിന്നും എണീക്കുന്ന പ്രശ്നമില്ല. ബേജറായ രായിന്‍ കച്ചവടക്കാരുടെ അടുത്തു ഓടിയെത്തി വിവരം […]
Manushyathwam
9 October 2007എന്നോടൊരാള്‍ ചോദിച്ചു… എന്താണ് മനുഷ്യത്വം….???
ഞാന്‍ നിന്നോട് ചേര്‍ന്നിരുന്നു.. എന്റെ കൈകള്‍ നിന്റെ തോളിലിട്ട് എന്നോട് ചേര്‍ത്തുപിടിച്ചു…
എന്നിട്ടഭിമാനത്തൊടെ പറഞ്ഞു
“ഇതാണ് മനുഷ്യത്വം.. മൃഗങ്ങളേ സ്നേഹിക്കുക”….