Archive for 'മലപ്പുറം തമാശകൾ' Category

ഒരു ഏറനാടൻ പ്രേമലേഖനം

13 August 2008

ന്റെ ഖൽബിന്റെ മുത്തേ…
ല്ലാരും പറേണ് ഞമ്മള് രണ്ടാളും കൂടിയാ പത്തിരീം കോയിക്കറീം പോലാണ്ന്ന്, ഞമ്മക്കും ങ്ങനെ തോന്നീക്ക്ണ്, അതോണ്ട് സുയിപ്പിക്കണോരു ബർത്താനം പർ‌യാൻ മാണ്ട്യാണ് ഞമ്മളിതെയ്തീക്കണത്.
ഞമ്മള് പർ‌ഞ്ഞത് കേട്ട് ജ്ജ് ബേജാറാഗരുത്…
ഞമ്മക്കന്നെ പെരുത്തിഷ്ടാണ്.. ഇത് ഞമ്മളെ നെഞ്ചിങ്കൂടിന്റുള്ളില് കെടന്ന് നീറാൻ തൊടങ്ങീട്ട് മ്മിണി നാളായ്ക്ക്ണ്…
അന്റെ ആ‍ പെടക്കണ മീമ്പോലത്തെ കണ്ണും.. പൊരിച്ച് ഉന്നക്കായ പോൽക്കത്തെ മൂക്കും.. ബെള്ളൊൽച്ച ജിലേബിക്കണ്ടം പോൽക്കത്തെ ചുണ്ടും… മൊത്തത്തിലൊരു നെയ്യപ്പം പോൽക്കത്തെ മോറും.. ആകെമ്പാടെ ജ്ജൊരു […]

No Comments »

മലപ്പുറം മലയാളം ………..!

13 August 2008

ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, അടക്ക വിറ്റിട്ട് മാങ്ങാ.
ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, മാങ്ങ വിറ്റിട്ട് അടയ്ക്ക…..

No Comments »