« PreviousNext »

ഒരു ഏറനാടൻ പ്രേമലേഖനം

13 August 2008

ന്റെ ഖൽബിന്റെ മുത്തേ…
ല്ലാരും പറേണ് ഞമ്മള് രണ്ടാളും കൂടിയാ പത്തിരീം കോയിക്കറീം പോലാണ്ന്ന്, ഞമ്മക്കും ങ്ങനെ തോന്നീക്ക്ണ്, അതോണ്ട് സുയിപ്പിക്കണോരു ബർത്താനം പർ‌യാൻ മാണ്ട്യാണ് ഞമ്മളിതെയ്തീക്കണത്.
ഞമ്മള് പർ‌ഞ്ഞത് കേട്ട് ജ്ജ് ബേജാറാഗരുത്…
ഞമ്മക്കന്നെ പെരുത്തിഷ്ടാണ്.. ഇത് ഞമ്മളെ നെഞ്ചിങ്കൂടിന്റുള്ളില് കെടന്ന് നീറാൻ തൊടങ്ങീട്ട് മ്മിണി നാളായ്ക്ക്ണ്…
അന്റെ ആ‍ പെടക്കണ മീമ്പോലത്തെ കണ്ണും.. പൊരിച്ച് ഉന്നക്കായ പോൽക്കത്തെ മൂക്കും.. ബെള്ളൊൽച്ച ജിലേബിക്കണ്ടം പോൽക്കത്തെ ചുണ്ടും… മൊത്തത്തിലൊരു നെയ്യപ്പം പോൽക്കത്തെ മോറും.. ആകെമ്പാടെ ജ്ജൊരു ഹൂറിതന്നെയാണ് മുത്തേ…
പക്കെങ്കില് അന്റെബാപ്പ ഒരു ചെയ്ത്താനാണ്… അയ്യളെ മയ്യത്ത് പള്ളിക്കാട്ട്ക്ക് എടുക്കാതെ ഞമ്മളാ പടി കടക്കൂല..
അന്റെ ബാപ്പാന്റടുത്ത്ന്ന് ണ്ടായ തല്ലിന്റെ ബേദന മറക്കണത് അന്റെ മൊഞ്ചുള്ള മോറ് ന്റെ മനസ്സ്ക്ക് ബരുമ്പോളാണ്….
അന്നെക്കിനാക്കണ്ട് കെടന്നിട്ടിച്ച് രാത്രീലൊറക്കം കൂടി ബർണില്ല..
ഇന്നലെ അന്നെ ഓർത്ത് കെടന്ന് കിനാവീന്ന് ഞമ്മള് ഞെട്ടി ഒണർന്നത് സുബയ്ക്ക് ബാംങ്ക് ബിളിച്ചപ്പോളാണ്… ഇന്നലെ മീൻബിക്കുമ്പോ.. അയലേ.. അയലേ.. ന്ന്‌ള്ളേന്.. ആയിസാ… ആയിസാ… ന്ന് ബിളിച്ചത് ആകെ ഗുലുമാലാക്കി.. അന്റെ ബാപ്പ എറച്ചിക്കാരനായതോണ്ട് അയാക്കിന്നെ കണ്ണുമ്പെട്ടത്ത് കണ്ടൂട.. അന്റെ കണ്ണ് പോലെ പെടക്ക്ണ മീനാണ് ഞമ്മള് ബിക്കണ്‌ത്… അതാ ഹമക്കിന് ബല്ല ബീരോണ്ടോ…
ന്റെ കുഞ്ഞോളേ.. ഞമ്മള്ണ്ടാക്കിയ കായോണ്ട്… അനക്ക് ഞമ്മള് തുണീം പച്ചക്കുപ്പായോം.. സെന്റും സുറുമേം ഒക്കെ ബാങ്ങിബെച്ചിട്ട്ണ്ട്.. ജ്ജ് ഞമ്മളതാൿണ രാത്രീല് അതൊക്കെ അന്റേതാകും.. ആ രാത്രീം കിനാക്കണ്ട് നിലാവത്തയിച്ചിട്ട കോയീനെപ്പോലെ ഞമ്മളൈതിലെ നടക്കാണ്..
ന്റെ ഹൂറിക്കൊരായിരം മുത്തങ്ങൾ….
അന്റെ മാത്രം….

Posted in തമാശ, malayalam Jokes, മലപ്പുറം തമാശകൾ, മലയാളം തമാശകൾ | Trackback | del.icio.us | Top Of Page

No comments yet

Leave a Reply


You must be logged in to post a comment.